ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന അവഞ്ചേഴ്സ് എന്‍ഡ് ഗെയിം റിലീസിന് മുമ്പേ പുറത്തുവിട്ട് തമിഴ് റോക്കേഴ്സ്. നാളെയാണ് ചിത്രം ഇന്ത്യയില്‍ റിലീസിനായി എത്തുന്നത്.
ഇന്നലെയാണ് മാര്‍വല്‍ സീരീസിലെ അവസാന ചിത്രമായ അവഞ്ചേഴ്സ് എന്‍ഡ്ഗെയിം ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്തത്. സെക്കന്‍ഡില്‍ 18 ടിക്കറ്റ് എന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ചിത്രത്തിന്റെ ടിക്കറ്റ് വിറ്റ് പോയത്.
മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ 2009 ല്‍ തുടങ്ങിയ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം.രണ്ട് മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കവേയാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് പ്രചരിക്കുന്നത്.
2018 ലെ അവെഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമാണ്. റോബര്‍ട്ട് ഡൗനീ ജൂനിയര്‍, ക്രിസ് ഇവാന്‍സ്, മാര്‍ക്ക് റഫലോ. ക്രിസ്റ്റഫര്‍ ഹെംസ്വര്‍ത്ത്സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍ ജൊഹംഷൊന്,ബ്രെയ് ലാര്‍സണ്‍, ഡാനായ് ഗുരിയ, ബ്രാഡ്ലി കൂപ്പര്‍ എന്നിവരാണ് ചിത്രത്തിനെ താരങ്ങള്‍
Post Your Comments