മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു. ജോലി സ്ഥലത്ത് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശി അടിയേറ്റു മരിച്ചത്. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്ദ്ദനന് (49) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു. ജുഫൈറിലെ ജോലി സ്ഥലത്താണ് സുഹൃത്തുമായി തര്‍ക്കം ഉണ്ടായതെന്ന് പറയപ്പെടുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments