ലളിതവും പ്രൗഡവുമായ വസ്ത്രധാരണം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഓരോ പരിപാടിക്കും അതിന് ഇണങ്ങുന്ന വസ്ത്രം ധരിക്കുക എന്നത് ഒരു കലയാണ്. ആ കല കാലങ്ങളായി നിലനിര്‍ത്തുന്ന ബോളിവുഡ് നടിയാണ് ജൂഹി ചൗള. ഇന്ത്യന്‍ശൈലിയിലുള്ള വ്‌സ്ത്രങ്ങളാണ് അധികവും ജൂളി തെരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്രങ്ങളോടുള്ള തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവര്‍ തുറന്നു പറയുന്നിതങ്ങനെ
എന്റെ പ്രിയപ്പെട്ട വസ്ത്രം: ടിഷര്‍ട്ടുകളും ലെഗിന്‍സുമാണ് എനിക്കേറ്റവും പ്രിയം. കാരണം ഞാന്‍ വീട്ടില്‍ ആയിരിക്കുമ്പോള്‍ അതാണ് എനിക്ക് ഏറ്റവും സൗകര്യപ്രദമാകുന്നത്. ഔപചാരികമായ ചടങ്ങുകളിലേക്ക് ഞാന്‍ അനാര്‍ക്കലിയോ ചുരിദാറോ തെരഞ്ഞെടുക്കും. അപൂര്‍വ്വമായി മാത്രമേ സാരി ധരിക്കാറുള്ളു. ഞൊറിയെടുക്കാന്‍ ധാരാളം സമയം വേണ്ടിവരുമെന്നതിനാലാണത്. സാരിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിശ്ചയിച്ച പരിപാടിക്ക് എനിക്ക് എത്താനാകില്ല.
ജീന്‍സ്, ടിഷര്‍ട്ടുകള്‍ എന്നിവയും എനിക്ക് പ്രിയങ്കരമാണ്. കോട്ടണ്‍ പൈജാമയില്‍ ഉറങ്ങാന്‍ കിടക്കുന്നതാണ് ഇഷ്ടം. തരുണ്‍ തഹാനിയാനി, വിക്രം ഫട്‌നിസ്, സബാഷാച്ചി, അര്‍പിത മെഹ്ത, സോന മോരി എന്നിവരാണ് എന്റെ പ്രിയ ഡിസൈനര്‍മാര്‍.
എന്റെ പ്രിയപ്പെട്ട നിറങ്ങള്‍: എനിക്ക് തിളക്കവും സന്തോഷവും നല്‍കുന്ന നിറങ്ങളാണ് ഇഷ്ടം. വെള്ള, മഞ്ഞ, ഓറഞ്ച് എന്നിവയും ഇഷ്ടനിറങ്ങളാണ്. ഇന്ത്യന്‍ വസ്ത്രങ്ങളാണ് എന്നെ ഏറ്റവും മനോഹരിയാക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. സിനിമ മേഖലയില്‍ മികച്ച വസ്ത്രധാരണം ചെയ്യുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ വ്യക്തിഗതമായ രീതിയില്‍ വ്‌സ്ത്രം ധരിക്കുന്നവരില്‍ അമിതാഭ് ബച്ചന്റെയും കരണ്‍ ജോഹറിന്റെയും ശൈലിയാണ് ഇഷ്ടം. സുസ്മിതാ സെന്‍ ആണ് സ്ത്രീകളില്‍ മുന്നില്‍. ഐശ്വര്യയും കരീനയും വ്‌സ്ത്രധാരണത്തില്‍ ഗംഭീരമാണ്.
വസ്ത്രങ്ങളില്‍ എന്റെ നുറുങ്ങ്: നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നതെന്തും ധരിക്കുക. അത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരുത്തുകയും നിങ്ങളെ മികച്ചതാക്കുകയും ചെയ്യും. ഒരിക്കലും ആളുകളോ ഫാഷനോ നിങ്ങളെ ഭരിക്കാന്‍ അനുവദിക്കരുത്.
Post Your Comments