എയര്‍പോര്‍ട്ട് അതോറിറ്റിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ബോളിവുഡ് നടി ജൂഹി ചൗള. ഹെല്‍ത്ത് ക്ലിയറന്‍സിനായി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് താരത്തിന്റെ വിമര്‍ശനം. ഐപിഎലിനു ശേഷം യുഎഇയില്‍ നിന്ന് മടങ്ങിവരികയായിരുന്നു ജൂഹി ചൗള.
ഹെല്‍ത്ത് ക്ലിയറന്‍സിനായി രണ്ട് മണിക്കൂറൂകളോളം തനിക്കും സഹയാത്രികര്‍ക്കും കാത്തുനില്‍ക്കേണ്ടി വന്നു എന്നും ഇത് സംഘാടനത്തിലെ പിടിപ്പുകേടാണെന്നും തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ജൂഹി പറഞ്ഞു. വിമാനത്താവളത്തില്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കണമെന്നും അവര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റിയെ ടാഗ് ചെയ്തുകൊണ്ടാണ് ജൂഹിയുടെ ട്വീറ്റ്.
ഐപിഎ ല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍്റെ സഹ ഉടമയാണ് ജൂഹി.
Post Your Comments