Latest NewsIndiaNews

ഇന്ത്യയിൽ 5 ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹർജിയുമായി ജൂഹി ചൗള

സാങ്കേതികവിദ്യയ്ക്ക് എതിരല്ല, പക്ഷെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു

മുംബൈ : രാജ്യത്ത് 5 ജി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ജൂഹി ചൗള ഹർജി നൽകുകയും ചെയ്തു. സാങ്കേതികവിദ്യയ്ക്ക് എതിരല്ല, പക്ഷെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

“സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങള്‍ എതിരല്ല. വയര്‍ലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും, വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ് വര്‍ക്ക്‌ ടവറുകളില്‍ നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഞങ്ങള്‍ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ കാരണമുണ്ട്.” – ജൂഹി ചൗള പറഞ്ഞു.

Read Also  :  കോവിഡ് വൈറസ് വ്യാപനം; ഇപിഎഫ് വരിക്കാർക്ക് നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാൻ അവസരം

ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാല്‍ കേസില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് സി. ഹരിശങ്കര്‍, ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ 2ന് വീണ്ടും വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button