ബംഗളൂരു: ലോകം മുഴുവനും ഉറ്റുനോക്കുന്ന ആ ചരിത്രമുഹൂര്‍ത്തം എന്നാണെന്നതിനെ കുറിച്ച് ഐഎസ്ആഒ പ്രതികരിച്ചു. ലോകം വിസ്മയത്തോടെ നോക്കി കണ്ടതായിരുന്നു ഇന്ത്യയുടെ ചാന്ദ്ര ദൗത്യം. രണ്ടാം ചാന്ദ്ര ദൗത്യം ഇനി എന്ന് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒ.
ഇനി ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. പറഞ്ഞു. ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ജനുവരി മൂന്നിനു തന്നെ വിക്ഷേപണം നടത്താന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യത്തെ ചന്ദ്രയാത്രയായ ചന്ദ്രയാന്‍ ഒന്നിലൂടെ ഐഎസ്ആര്‍ഒ ചരിത്രത്തിലിടം നേടിയിരുന്നു.
ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുവാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍2 വിന്റെ ചിലവ് 800 കോടി രൂപയാണ്. 200 കോടി രൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിര്‍മ്മാണത്തിനുമാണ്.
Post Your Comments