തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നാടകമായ ‘പറയാന്‍ മറന്ന കഥകള്‍’ ഇന്ന് കിട്ട് 6.45 ന് തൈക്കാട് ഗണേശത്തില്‍ നടത്തപ്പെടുന്നു. സൂര്യയുടെ സഹായത്തോടെ ധ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴവില്‍ ധ്വനിയാണ് നാടകം അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ അരങ്ങിലെത്തുന്ന കേരളത്തിലെ ആദ്യ നാടകമാവും ‘പറയാന്‍ മറന്ന കഥകള്‍’ എന്ന് സംഘാടകര്‍ പറയുന്നു. നൂറ് രൂപയാണ് പ്രവേശന ഫീസ്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ അരങ്ങിലെത്തുന്ന ഈ പുതിയ നാടകം വന്‍ വിജയമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സാമൂഹിക നാടക രംഗത്തെ പ്രമുഖര്‍ ഇന്ന് ഗണേശത്തിലെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
Post Your Comments