പത്തനംതിട്ട: കെഎസ്ആര്‍ടിസി കൂടുതല്‍ നിരക്ക് തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്. ആവശ്യമെങ്കില്‍ ബസ് വാടകക്ക് എടുത്ത് സ്വന്തം നിലക്ക് സര്‍വ്വീസ് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. നിലക്കല്‍ നിന്ന് പമ്പ ത്രിവേണിവരെ 9 രൂപയാണ് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 31 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 40 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്.
പ്ലാപ്പള്ളിയില്‍ നിന്നുള്ള നിരക്കെന്നാണ് ടിക്കറ്റില്‍ രേഖപെടുത്തിയിരിക്കുന്നത്. ഏകപക്ഷീയമായാണ് നിരക്ക് കൂട്ടിയതെന്നും കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്താന്‍ ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യേണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. 50 ബസുകളാണ് കന്നിമാസ പൂജാ ദേവസങ്ങളില്‍ നിലക്കല്‍ പമ്പ സര്‍വ്വീസ് നടത്തുന്നത്. ലോ ഫ്ലോര്‍, എസി ബസ്സുകളിലും ആനുപാതികമായി നിരക്ക് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments