കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാക്കിസ്ഥാനില്‍ പോകാന്‍ ആക്ഷേപിച്ചെന്ന കേസ് കോടതി തള്ളി. പരാതിക്കാരനായ മുഹമ്മദ് റിയാസിനെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 2014ല്‍ തെരഞ്ഞെടുപ്പു പരിപാടിയുടെ ഭാഗമായി കോഴിക്കോട് നടന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു സംഭവം.
കേസില്‍ ബിജെപി ബിജെപി പ്രവര്‍ത്തകനായ പ്രേമനെ കോടതി വെറുതെ വിട്ടു. ചര്‍ച്ചയുടെ മുഴുവന്‍ വീഡിയോ കണ്ട കോടതി റിയാസ് രാഷ്ട്രീയ ബുദ്ധി കാണിച്ച്‌തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് വിലയിരുത്തി. 2014 ഏപ്രില്‍ 21 ന് ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സംവാദത്തിനിടെയായിരുന്നു സംഭവം. ചര്‍ച്ചയില്‍ കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമല്ലേയെന്ന് ബിജെപി പ്രവര്‍ത്തകന്‍ പ്രേമന്‍ റിയാസിനോട് ചോദിച്ചപ്പോള്‍ അത് ഗുജറാത്തില്‍ പോയി ചോദിക്ക് എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി.
അങ്ങനെയെങ്കില്‍ റിയാസ് പാക്കിസ്ഥാനില്‍ പോയി ആരോപണം ഉന്നയിക്കണമെന്ന് പ്രേമന്‍ പറഞ്ഞതായാണ് റിയാസിന്റെ പരാതി. സംഭവത്തില്‍ പ്രസ്തുത ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം രാഷ്ട്രിയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് ഈ കാര്യം മറിച്ചുവെക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
Post Your Comments