ന്യൂഡൽഹി: മല്യയുമായി ബന്ധം പുലർത്തിയ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കിയുള്ള കുറ്റപത്രം സിബിഐ ഈ മാസം കോടതിയിൽ സമർപ്പിക്കും. വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസിൽ കൂടുതൽ ബാങ്ക് ഉദ്യോഗസ്ഥർ പ്രതികളാകുമെന്ന് സൂചന.
2015ലെ ഐഡിബിഐ പണമിടപാടുകേസും 2016ലെ കൺസോർഷ്യം നല്കിയ വായ്പയുമാണ് സിബിഐ അന്വേഷിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട. ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പ്രതികളാകുമെന്നാണു സൂചന.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യമാണു മല്യക്ക് 6000 കോടി രൂപ അനുവദിച്ചത്.
Post Your Comments