Latest NewsKerala

കേരളത്തില്‍ ജാതി സംവരണം അവസാനിപ്പിക്കണം, ആവശ്യവുമായി എന്‍എസ്‌എസ് സുപ്രിംകോടതിയില്‍

ഇനിയും സംവരണം തുടര്‍ന്നാല്‍ അത് സാമൂഹിക അനീതിക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹി: കേരളത്തില്‍ ജാതി സംവരണം അവസാനിപ്പിച്ച്‌ സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന ഹരജിയുമായി നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്) ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാമൂഹിക പരിഷ്‌കരണം നടന്ന കേരളത്തില്‍, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പിന്നാക്ക സംവരണം ആവശ്യമില്ലൊണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇനിയും സംവരണം തുടര്‍ന്നാല്‍ അത് സാമൂഹിക അനീതിക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ആറ് ദശകങ്ങളായി തുടരുന്ന ജാതി അടിസ്ഥാനത്തിലുള്ള സംവരണം സമൂഹത്തില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നും വിദ്യാഭ്യാസം, സര്‍ക്കാര്‍ സര്‍വിസിലെ ജോലി എന്നിവയില്‍ മുന്നാക്ക വിഭാഗത്തില്‍പെട്ട നായര്‍ സമുദായാംഗങ്ങള്‍ക്ക് പ്രതികൂല സാഹചര്യമാണെന്നും ഹർജിയില്‍ പറയുന്നു. ഭൂപരിഷ്‌കരണ നിയമത്തിന് മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ഭൂമി അധികമുണ്ടായിരുന്നത് നായര്‍ സമുദായത്തിനായിരുന്നു. പിന്നീടത്‌ഈഴവ സമുദായത്തിനായി.

എന്നിട്ടും ഭൂപരിഷ്‌കരണത്തിന് മുമ്പും ശേഷവും സര്‍ക്കാര്‍ രേഖകളില്‍ നായര്‍ സമുദായത്തില്‍ പെട്ടവര്‍ മുന്നാക്കക്കാരും ഈഴവര്‍ പിന്നാക്കക്കാരുമായി തുടരുകയാണ്.എം. നാഗരാജ് കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സ്ഥിതി വിവര ശേഖരണം പൂര്‍ത്തിയാകുംവരെ കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിര്‍ത്തിവെക്കണം. പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിന് ജാതി മാനദണ്ഡമാക്കുന്നത് അവസാനിപ്പിക്കണം.

പകരം എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം നല്‍കണം. ജാതികളിലെ ചില വിഭാഗങ്ങളെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കി.അഡ്വ. അങ്കുര്‍ എസ്. കുല്‍കര്‍ണി മുഖേന ഫയല്‍ ചെയ്ത ഹർജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button