Latest NewsKerala

ബീച്ചില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച്; എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പഞ്ച് മോദി ചലഞ്ചിനെതിരെ പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു

ആലപ്പുഴ: ബീച്ചില്‍ എ.ഐ.എസ്.എഫ് എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടത്തിയ പഞ്ച് മോദി ചലഞ്ചുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. എ.ഐ.എസ്.എഫ്എ.വൈ.എസ്.എഫ് പ്രവര്‍ത്തകര്‍ പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസിന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം ബീച്ചിന് നൂറു മീറ്റര്‍ അകലെ പൊലീസ് തടഞ്ഞിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച് ഇതില്‍ ഇടിച്ച് പ്ര തിഷേ ധി ക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് ഇരു കൂട്ടരെയും അറസ്റ്റ് ചെയ്താണ് പൊലീസ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തി. പഞ്ച് മോദി ചലഞ്ചിനെതിരെ പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. എ.ഐ.എസ്.എഫ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button