KeralaLatest News

പഞ്ച് മോദി ചലഞ്ച്,എഐഎസ്എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ പൊലീസ് കടത്തിവിട്ടില്ല.

ചാരുംമൂട്:  എഐഎസ്എഫ്, എഐവൈഎഫ് മാവേലിക്കര, ചാരുംമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചാരുംമൂട്ടില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച് പ്രതിഷേധം സംഘര്‍ഷത്തിലെത്തി. ഇന്നലെ വൈകിട്ട് 5.30 ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മമായി ഇടിക്കുന്ന പ്രതിഷേധ ചലഞ്ചിന് എത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരുടെ കൈയില്‍ നിന്നു മോദിയുടെ ചിത്രം പതിച്ചു കൊണ്ടുവന്ന കാറ്റുനിറച്ച ബലൂണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

സി പി ഐ ചാരുംമൂട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകരെ ചാരുംമൂട് ജംഗ്ഷന് തെക്ക് റോഡില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചാരുംമൂട് ജംഗ്ഷന് തെക്കുവശം കൊല്ലം തേനി ദേശീയപാതയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ഈ സമയം ചാരുംമൂട് ജംഗ്ഷനില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സമരം നടക്കുന്ന ഭാഗത്തേക്ക് എത്താന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ പൊലീസ് കടത്തിവിട്ടില്ല. പ്രതിഷേധത്തില്‍ പങ്കെടുത്ത 21 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. സമരം എ ഐ എസ്എഫ് ജില്ലാ സെക്രട്ടറി അനുശിവന്‍ ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button