പുനലൂര്‍: സിപിഐ നേതാവിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ രാത്രി അഞ്ചലില്‍ സിപിഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍ അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ പുനലൂര്‍ സിഐ ബിനു വര്‍ഗീസിനും പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പുനലൂര്‍ സിപിഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. സിപിഐ പ്രധാനമന്ത്രിക്ക് എതിരെ നടത്തിയ പഞ്ച് ചലഞ്ച് പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പിന്നാലെ സിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പോലീസുമായി സംഘര്‍ഷമുണ്ടായതും ലിജു അറസ്റ്റിലായതും.തുടർന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ച് പുനലൂര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
Post Your Comments