KeralaLatest News

കമാല്‍ പാഷയ്ക്ക് മുഴു ഭ്രാന്ത് : ബിഷപ്പ് കേസില്‍ കമാല്‍ പാഷ എടുത്ത നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ സംഗീത ലക്ഷ്മണ

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജ് കമാല്‍ പാഷയ്ക്ക് മുഴുഭ്രാന്താണെന്ന് രൂക്ഷവിമര്‍ശനവുമായി അഡ്വ.സംഗീത ലക്ഷ്മണ രംഗത്ത് . കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കമാല്‍ പാഷയുടെ ആരോപണത്തിനെതിരെ അഡ്വ.സംഗീത ലക്ഷ്മണ പ്രതികരിച്ചത്.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് ജസ്റ്റിസ് കെമാല്‍ പാഷ സമരപന്തലില്‍ എത്തിയിരുന്നു. സമരപ്പന്തലില്‍ നടത്തിയ പ്രസംഗത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് കെമാല്‍ പാഷ ഉന്നയിച്ചത്.

കോടതിയിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കെമാല്‍ പാഷ നടത്തിയ അഭിപ്രായ പ്രകടനം പൊതുജന വികാരം ഇളക്കി വിടാനും കോടതിയുടെ അധികാരത്തില്‍ കൈകടത്താനുള്ള ശ്രമവുമാണെന്ന് സംഗീത ലക്ഷ്മണ വിമര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button