ദുബായ് : കാമുകിയെ കൊലപ്പെടുത്തി ബാഗിലൊളിപ്പിച്ച കേസില്‍ അറബ് വംശജനായ യുവാവിന് ശിക്ഷയില്‍ ഇളവ് ചെയ്ത് കോടതി. ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും തുടര്‍ന്ന് നാട് കടത്താനുമാണ് ദുബായ് കോടതി ഉത്തരവിട്ടത്.
ഒരു നൈറ്റ് ക്ലബില്‍ വെച്ചുള്ള പരിചയമാണ് അറബ് യുവാവിനേയും വിയറ്റ്നാം സ്വദേശിനിയായ യുവതിയേയും തമ്മില്‍ അടുപ്പിച്ചത്. ആ അടുപ്പം ഇരുവരും ഒന്നിച്ച് താമസിക്കുന്നതുവരെയെത്തി.
ഇതിനിടെ യുവാവ് പെണ്‍കുട്ടിക്കൊപ്പം നാലു ദിവസം നീണ്ടു നില്ക്കുന്ന ഒരു യാത്രയ്ക്ക് പദ്ധതിയിട്ടു. യാത്രയുടെ മൂന്നാം ദിവസം തനിക്ക് അടിയന്തരിമായി നാട്ടിലേക്ക് പോകണമെന്നും 15,000 ഡോളര്‍ ആവശ്യമാണെന്നും യുവതി പറഞ്ഞു. പെണ്‍കുട്ടിയെ സഹായിക്കുന്നതിനായി യുവാവ് 50,000 ദിര്‍ഹം കടമായി നല്കി. തുടര്‍ന്ന് ഫെബ്രുവരിയില്‍ ബ്യൂട്ടി സലൂണ്‍ തുടങ്ങുന്നതിനായി 13,000 ദിര്‍ഹം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. സലൂണില്‍ തന്നെയും പങ്കാളിയാക്കാം എന്നായിരുന്നു വാഗ്ദാനം. പണം നല്‍കിയെങ്കിലും ബിസിനസ്സില്‍ പങ്കാളിയാക്കിയില്ലെന്ന് യുവാവ് പൊലീസിന് മൊഴി നല്കി.
2017 ഏപ്രില്‍ 13ന് രാവിലെ 9.30ന് പ്രതി യുവതിയുടെ താമസസ്ഥലത്ത് പോയെങ്കിലും വളരെ മോശമായ രീതിയില്‍ ആയിരുന്നു പെണ്‍കുട്ടിയുടെ പെരുമാറ്റം. കടം കൊടുത്ത പണം യുവതി തിരികെ തരില്ലെന്ന് പറഞ്ഞതോടെ യുവാവും യുവതിയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും തര്‍ക്കത്തിനൊടുവില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം ബാഗിലാക്കി ഒളിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ മുറിയില്‍നിന്ന് 4500 ദിര്‍ഹവും, സ്വര്‍ണാഭരണങ്ങളും യുവാവ് കൈക്കലാക്കുകയും ചെയ്തു
Post Your Comments