ഇലക്‌ട്രിക് വാഹനരംഗത്തേക്ക് ചുവട് വെക്കാൻ ഒരുങ്ങി പ്രമുഖ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ യമഹ. 2022ഓടെ ആദ്യ ഇലക്‌ട്രിക് ബൈക്ക് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലുള്ള ഇലക്‌ട്രിക് ബൈക്കുകള്‍ ആയിരിക്കും ഡിസൈന്‍ ചെയ്യുക. ഇന്ത്യന്‍ നിരത്തുകള്‍ക്ക് മാത്രമല്ല ആഗോള വിപണിയില്‍ ഇലക്‌ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കുകയാണ് ലക്‌ഷ്യമെന്നും ഇലക്‌ട്രിക് ടൂവീലറുകളുടെ നിര്‍മാണവും ആഗോള വിപണി കേന്ദ്രീകരിച്ചായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു . ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യമഹ ഇലക്‌ട്രിക് ടുവീലറുകള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.
Post Your Comments