തിരുവനന്തപുരം: പ്രളയത്തിന് ശേഷം ജനജീവിതം സാധാരണനിലയിലേക്കെന്ന് മന്ത്രി ജി സുധാകരൻ. ജലമേള വീണ്ടും നടത്താൻ സര്‍ക്കാര്‍ എതിരല്ലെന്നും തുലാം പത്തിന് നടക്കേണ്ട കൃഷിയെകുറിച്ചാണ് ഇപ്പോള്‍ കുട്ടനാടുകാര്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ കേരളത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അതിനാല്‍ പ്രളയം അതിജീവിച്ച ജനതയെ കാണാൻ തന്നെ വിദേശത്ത് നിന്ന് സഞ്ചാരികളെത്തുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയാണ് ഇത്തവണ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
Post Your Comments