കോട്ടയം: അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറുപ്പന്തറ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇന്റെർവെല്ലിന് പുറത്തുപോയ വിദ്യാർത്ഥിയുടെ യൂണിഫോമിന്റെ പാന്റ്സ് കീറിയിരുന്നു. പെൺകുട്ടിയെ മൂത്രപ്പുരയില്‍ കയറ്റി നിര്‍ത്തിയ ശേഷം പാന്റ്സ് തയ്പ്പിക്കുവാന്‍ വേണ്ടി കൂട്ടുകാർ വാങ്ങിക്കൊണ്ടുപോയി.
Read also: ബുരാരി കുടുംബത്തിലെ 11 പേരുടെ മരണം ആത്മഹത്യയല്ല; ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്
തിരികെ സ്കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് ആരംഭിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. ഈ സമയം പ്രധാന അധ്യാപിക ഇവരെ കാണുകയും എവിടെപ്പോയി എന്ന് ചോദിച്ച് ശകാരിക്കുകയും പിന്നീട് മർദിക്കുകയും ചെയ്തതായാണ് വിദ്യാർത്ഥികൾ പറയുന്നത്. മനോവിഷമത്തെ തുടര്‍ന്ന് വീട്ടിലെത്തിയ കുറുപ്പന്തറ സ്വദേശി പാറ്റാ ഗുളിക എടുത്ത് കഴിക്കുകയായിരുന്നു.
Post Your Comments