തെലങ്കാനയിലെ കൊണ്ടഗട്ടിൽ 57 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ ഒരു കുടുംബത്തിന് നഷ്ടമായത് ജീവിതത്തിന്റെ വെളിച്ചമാണ്. രാജ്യം കണ്ട ഏറ്റവും ഉയർന്ന മരണ നിരക്കുള്ള ബസ് അപകടത്തിൽ ഒന്നാണിത്. തെലങ്കാനയിലെ ഒരു കുടുംബം ഇത്ര നാളും കാത്തിരുന്നത് സെപ്റ്റംബർ 12 എന്ന തീയതിക്കു വേണ്ടിയായിരുന്നു.
സുരേഷും, ഭാര്യ സുമലതയും തങ്ങൾക്ക് ജനിക്കാൻ പോകുന്ന ഇരട്ട കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പിലായിരുന്നു. കാത്തുകാത്തിരുന്ന് കിട്ടിയ പിഞ്ചോമനകളെ വരവേൽക്കുന്നതിന് മുൻപായി ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു സുമലതയും , സുമലതയുടെ അമ്മയും സുരേഷിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. കൊണ്ടഗാട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവേയാണ് രാജ്യത്തെ തന്നെ നടുക്കി കൊണ്ടുള്ള അപകടം നടന്നത്.
88 യാത്രക്കാരാണ് തെലങ്കാന സർക്കാരിന്റെ(ടിഎസ്ആർടിസി) ജഗത്യാൽ ഡിപ്പോയുടെ ബസിൽ ഉണ്ടായിരുന്നത്. സന്നിവാരംപേട്ടിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് മുപ്പതടി താഴ്ചയിൽ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു. 57 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ജനിക്കാൻ ഇരുന്ന ഇരട്ട കുഞ്ഞുങ്ങളെയും സുമലതയെയും കൂടെയുണ്ടായിരുന്ന രണ്ട് പേരെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ക്ഷേത്ര ദർശനത്തിന് ശേഷം പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതിയ സുമലതയും അമ്മയും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ്ക്കായി വീട്ടിൽ തൊട്ടിൽ വരെ ഒരുക്കിയതിന് ശേഷമായിരുന്നു യാത്ര തിരിച്ചത് . ഉറ്റവരെയും ഉടയവരെയും തട്ടിയെടുത്ത അപകട വാർത്ത ഇനിയും ഉൾക്കൊള്ളാനാകാതെ തേങ്ങുകയാണ് സുരേഷും കുടുംബാംഗങ്ങളും.
Post Your Comments