
വാഷിംഗ്ടണ്‍: അമേരിക്കൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ച് പ്രശസ്ത ഗായകൻ ജസ്റ്റിൻ ബീബർ. കനേഡിയന്‍ വംശജനായ ബീബര്‍ ഇരട്ടപൗരത്വത്തിനായാണ് അമേരിക്കയിൽ അപേക്ഷിച്ചിരിക്കുന്നത്. നിലവിൽ കനേഡിയൻ പൗരനാണ് ജസ്റ്റിൻ ബീബർ. ഇരുപത്തിനാലുകാരനായ കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി അമേരിക്കയിലാണ് താമസിച്ചുവരുന്നത്. നിലവില്‍ ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, ഒന്റാറിയോ എന്നിവിടങ്ങളിലാണ് ബീബര്‍ ഒഴിവുസമയം ചെലവഴിക്കുന്നത്. അമേരിക്കൻ പൗരത്വം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജസ്റ്റിൻ ബീബർ.
Post Your Comments