
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റ് ചെയ്ത് ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമിം ഇഖ്ബാല്‍. രണ്ടാം ഓവറില്‍ പരിക്കേറ്റതോടെ തമിം റിട്ടയഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും പിന്നീട് ഒൻപതാമത്തെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ തിരിച്ചെത്തുകയായിരുന്നു. ശ്രീലങ്കന്‍ പേസര്‍ സുരംഗ ലക്മലിന്റെ പന്ത് കൈയില്കൊണ്ടാണ് തമിമിനു പരിക്കേറ്റത്. തമിമിനെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ 47-ാം ഓവറില്‍ ഗ്രൗണ്ടിൽ തിരിച്ചെത്തിയ താരം ഒറ്റക്കൈയ്യിൽ ബാറ്റ് ചെയ്യുകയായിരുന്നു.
വീഡിയോ കാണാം;
https://youtu.be/rp2Qs3ql1Ec
Post Your Comments