Latest NewsUSA

നാ​സ​യു​ടെ ലേ​സ​ര്‍ ബ​ഹി​രാ​കാ​ശ​പേ​ട​കം ഐ​സ്‌​സാ​റ്റ്-2 വി​ക്ഷേ​പി​ച്ചു

നാസ ഇതിനു മുൻപ് 2003ൽ ഐസ്സാറ്റ്-1ന്റെ വിക്ഷേപണം നടത്തിയിരുന്നു. 2009 വരെയായിരുന്നു ഈ പദ്ധതിയുടെ കാലാവധി

ന്യൂ​യോ​ര്‍​ക്ക്: ഭൂ​മി​യി​ലുണ്ടാകുന്ന മഞ്ഞുരുകൽ ക​ണ​ക്കാക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തയ്യാറാക്കിയ ലേ​സ​ര്‍ ബ​ഹി​രാ​കാ​ശ​പേ​ട​കം ഐ​സ്‌​സാ​റ്റ്-2 വി​ക്ഷേ​പി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ആ​ഴ​ത്തി​ല്‍ പ​ഠി​ക്കാ​നും മ​ഞ്ഞു​രു​കി സ​മു​ദ്ര​ത്തി​ലെ ജ​ല​നി​ര​പ്പ് കൂ​ടു​ന്നതിന്റെ തോത് മ​ന​സ്സി​ലാ​ക്കാ​നു​മാ​ണ് പേ​ട​കം നാസ വി​ക്ഷേ​പി​ച്ചിരിക്കുന്നത്. വാ​ന്‍​ഡെ​ന്‍​ബെ​ര്‍​ഗ് വ്യോ​മ​സേ​നാ ആ​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​നാ​യി​രു​ന്നു ഐ​സ്‌​സാ​റ്റ്-2ന്‍റെ വി​ക്ഷേ​പ​ണം. ലേസർ രശ്മികൾ പുറപ്പെടുവിപ്പിച്ചാണ് ഈ പേടകത്തിന്റെ പ്രവർത്തനം.

നാസ ഇതിനു മുൻപ് 2003ൽ ഐസ്സാറ്റ്-1ന്റെ വിക്ഷേപണം നടത്തിയിരുന്നു. 2009 വരെയായിരുന്നു ഈ പദ്ധതിയുടെ കാലാവധി. ഐസ്സാറ്റ് 1 സെക്കൻഡിൽ 40 ലേസർ രശ്മികളാണ് പുറപ്പെടുവിപ്പിച്ചാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഐസ്സാറ്റ് 2 സെക്കൻഡിൽ 10000 രശ്മികളാണ് പുറപ്പെടുവിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button