
കൊച്ചി: നിസ്‌ക്കരിക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂരാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപെട്ട് ഷീബയുടെ ഭർത്താവ് ആലപ്പുഴ ലെജനത്ത് വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ട് അറസ്റ്റിലായി. ശനിയാഴ്ച വൈകിട്ട് ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു അക്രമണം. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഉമ്മ അഫ്‌സയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടിൽ നിന്നിറങ്ങിയോടിയെങ്കിലും എറണാകുളം നോർത്ത് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Post Your Comments