ചെല്ലാനം: ഫിഷിങ് ഹാര്‍ബറില്‍ നിന്നും പോയ വേട്ടയ്ക്കല്‍ താന്നിക്കല്‍ വള്ളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് കോളടിച്ചത് , ഒന്നും രണ്ടും കിലോയല്ല 110 കിലോ വരുന്ന നല്ല ഭീമന്‍ തെരണ്ടിയാണ് വലയിലായത്. മീന്‍ കൂട്ടം ലക്ഷ്യമാക്കി വലയെറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് മീനുകളോടൊപ്പമാണ് തെരണ്ടിയെയും കിട്ടിയത് .
സമീപ കാലത്ത് ലഭിച്ച ഏറ്റവും വലിയ തെരണ്ടി മത്സ്യമാണിത്. ട്രോളിംങ് നിരോധനത്തിന് ശേഷം ഉഷാറായി വരുന്ന ചെല്ലാനം ഹാര്‍ബറില്‍ തെരണ്ടി വിറ്റ് പോയത് 11,000 എന്ന ഉയര്‍ന്ന വിലക്കാണ്. അല്ലെങ്കിലും മനസില്‍ കുന്നോളം നന്‍മയുള്ള കടലിന്റെ മക്കളോട് കടലമ്മ കനിയാതിരിക്കുന്നതെങ്ങനെയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
Post Your Comments