Latest NewsInternational

വിവാഹാഭ്യര്‍ത്ഥന പശുവിന്റെ പുറത്ത് എഴുതി ‘ഗോ’സ്പല്‍ – എന്തായാലും സംഭവം വൈറല്‍

അറിഞ്ഞോ അറിയാതെയോ തന്റെ ജീവിതത്തിലെ സന്തോഷകരമായ കാര്യം നിറവേറ്റനായി പശുവിനെയാണ് കൂട്ടുപിടിച്ചത്.

സ്‌കോട്ട്ലാന്‍ഡുകാരനായ ക്രിസ് ഗോസ്പല്‍ തന്റെ പേരില്‍ പശുവിന്റെ പര്യായ നാമം ഉണ്ടോ എന്നറിഞ്ഞാണോ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവളെ തന്റെ ഇഷ്ടം അറിയിക്കാനായി പശുവിനെ തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞുകൂടാ. എങ്കിലും ആ മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ തന്റെ ജീവിതത്തിലെ സന്തോഷകരമായ കാര്യം നിറവേറ്റനായി പശുവിനെയാണ് കൂട്ടുപിടിച്ചത്.

സ്ട്രിച്ചിന്‍ ഗ്രാമത്തിലെ കൃഷിക്കാരനാണ് ഗോസ്പല്‍. ഇയാള്‍ക്ക് എലിഡയോട് കടുത്ത പ്രണയം. വിവാഹം കഴിക്കണമെന്ന ആഗ്രഹം. പക്ഷേ എലിഡയോട് എങ്ങനെ അത് അറിയിക്കണമെന്ന് ആലോചിച്ച് ഗോസ്പല്‍ പ്രായസപ്പെട്ടു. അവസാനം ഗോസ്പല്‍ ഒരു വഴി കണ്ടെത്തി. തന്റെ ഫാമിലെ എലിഡയ്ക്ക് പ്രിയപ്പെട്ട പശുവായ കേര്‍ലിടോപ്പിന്റെ പുറത്ത് വില്‍ യു മാരീ മീ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയാണ് ഗോസ്പല്‍ എലിഡയെ കാര്യം അറിയിച്ചത്.

എലിഡ അവിടെത്തന്നെ ഒരു സ്ഥാപനത്തിലെ ലാബോറട്ടറി ജീവനക്കാരിയാണ്. ജോലി കഴിഞ്ഞെത്തിയ എലിഡയെ ഗോസ് പല്‍ കൈയ്യില്‍ പിടിച്ച് കേര്‍ലി ടോപ്പിന്റെ അടുത്ത് കൊണ്ടുപോകുകയായിരുന്നു. പശുവിന്റെ പുറത്ത് തന്നെ വിവാഹം കഴിക്കാമോ എന്നെഴുതിയതു കണ്ട് എലിഡ ഞെട്ടലോടെയും അത്ഭുതത്തോടെയും ഗോസ്പലിനെ നോക്കി. ഒരു റോസാപുഷ്പവും പിടിച്ച് മുട്ടി കുത്തി എലിഡയെ പ്രണയത്തോടെ നില്‍ക്കുന്ന ഗോസ്പലിനെയാണ് എലിഡ കണ്ടത്. ഒടുവില്‍ ഗോസ്പലിന്റെ സ്‌നേഹത്തിന് മുന്നില്‍ എലിഡ സമ്മതം മൂളുകയായിരുന്നു. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button