Latest NewsMollywoodNews

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ് തീവണ്ടിയെന്ന് ടോവിനോ

ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തീവണ്ടി

ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തീവണ്ടി. ചിത്രം അതിവേഗതയിലാണ് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. തീവണ്ടി തന്റെ അഭിനയജീവിതത്തിലെ വലിയൊരു വിജയമാക്കി തീര്‍ത്തതില്‍ പ്രേക്ഷകരോട് ഫേസ്ബുക്ക് ലൈവിലൂടെ നന്ദി പറയുകയാണ് ടോവിനോ തോമസ്. ലൈവില്‍ വന്നു നന്ദി പറയണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുവെന്നും നാട്ടില്‍വന്ന് ഏവരെയും കാണാമെന്നും ടൊവീനോ പറഞ്ഞു.

https://www.facebook.com/ActorTovinoThomas/videos/693055084390555/

ചിത്രത്തിൽ പുതുമുഖ നദി സംയുക്തയാണ് നായികയായി എത്തുന്നത്. പുകവലിക്ക് അടിമപ്പെട്ട് കഴിയുന്ന ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button