KeralaLatest NewsNews

വാഹനാപകടം: ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു

എറണാകുളം: വാഹനാപകടത്തിൽ ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു. വിഷ്ണു എന്ന 31 കാരനാണ് മരണപ്പെട്ടത്. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്.

പേരൂരിലെ ബന്ധു വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽപ്പെട്ട പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

വിഷ്ണുവിന്റെ മരണത്തിൽ വേദന പങ്കുവച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദരാഞ്ജലി പോസ്റ്റും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്. പാരലൽകോളേജ് അദ്ധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ് വിഷ്ണു. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി തുടങ്ങിയവരാണ് സഹോദരങ്ങൾ. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പിൽ വെച്ചാണ് അരുണിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button