ചെന്നൈ: സിബിഐ ഗുഡ്ക ചേരുവകള്‍ പിടികൂടി. തമിഴ്നാട്ടിലെ അണ്ണാമലൈ ഇന്ഡസ്ട്രീസില് 53 യന്ത്രങ്ങളും നിന്നും സിബിഐ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടർ ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റു ചെയ്തു.
പിടിയിലായവർക്ക് 2016 ൽ നടന്ന ഗുഡ്ക അഴിമതിക്കേസുമായി ബന്ധമുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഈ കേസ് തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി ഈ വര്‍ഷം ഏപ്രിലില്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് തമിഴ്നാട്ടില്‍ സിബിഐ വ്യാപക റെയ്ഡ് നടത്തിയിരുന്നു. 40 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
Read also:ബിജെപി സംസ്ഥാന നേതൃത്വത്തില്‍ സ്ഥാനമാറ്റങ്ങള്‍ : പുതിയ പദവികൾ ഇങ്ങനെ
തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡി. വിജയഭാസ്കര്‍, ഡിജിപി ടി.കെ. രാജേന്ദ്രന്, മുന്‍ ഡിജിപി എസ്. ജോര്‍ജ് എന്നിവരുടെ വസതികളിലും പോലീസ് ഉദ്യോഗസ്ഥരുടെയുടെ വീടുകളിലുമായിരുന്നു റെയ്ഡ്. പുകയില ഉത്പന്നങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം.
Post Your Comments