ലോകസഭാ തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി . സംസ്ഥാന വക്താവ് സ്ഥാനത്തേക്ക് ജെ.ആർ പത്മകുമാറിനും , പി രഘുനാഥിനും പകരം അഡ്വ: ബി ഗോപാലകൃഷ്ണന്‍ , എം.എസ് കുമാര്‍ എന്നിവര്‍ പുതിയ വക്താവ് ആയേക്കും . കെ സുരേന്ദ്രന്‍ , ശോഭ സുരേന്ദ്രന്‍ , എം.ടി രമേശ് , എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും .
ഒഴിച്ചിട്ട വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചേറ്റൂര്‍ ബാലകൃഷ്ണനെ നിയമിക്കാനും തീരുമാനമായി. രണ്ട് തവണ കോഴിക്കോട് ജില്ലയുടെ പ്രസിഡന്റായിരുന്ന ബാലകൃഷ്ണന്‍ നിലവില്‍ ദേശീയ സമിതി അംഗമാണ്. പി. എം വേലായുധന്‍ , പിവി ബാവ , കെ.പി ശ്രീശന്‍ , എന്‍ ശിവരാജന്‍ , എം.എസ് സംപൂര്‍ണ , പ്രമീള സി നായിക് , ചേറ്റൂര്‍ ബാലകൃഷ്ണന്‍ , എന്നിവരാണ് വൈസ് പ്രസിഡന്റരാകുക .
സി ശിവന്‍കുട്ടി , വി.കെ സജീവന്‍ , സി കൃഷ്ണകുമാര്‍ , രാജി പ്രസാദ് , രേണു സുരേഷ് , ലീലാവതി തറോല്‍ , എ.കെ നസീര്‍ എന്നിവര്‍ സെക്രട്ടറിമാരാകും . മഹിളാമോർച്ചയിലും അഴിച്ചു പണി ഉണ്ടായി.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് രേണു സുരേഷിനെ മാറ്റി. പകരം സംസ്ഥാന അധ്യക്ഷയായി അഡ്വ. വി ടി രമയെ നിയോഗിച്ചു.
Post Your Comments