ദുബായ്: കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാലിനു ഏഷ്യ കപ്പ് നഷ്ടമാകും. ഇന്നത്തെ ഉദ്ഘാടന മത്സരത്തിനിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പരിക്കേറ്റ തമീം ഉടന്‍ തന്നെ ആശുപസ്ത്രിയില് പോയിയിരുന്നു. പിന്നീട് മടങ്ങിയെത്തിയ തമീം ഇന്നിംഗ്സിലെ ഒൻപതാം വിക്കറ്റ് വീണപ്പോള്‍ മുഷ്ഫിക്കുര്‍ റഹീമിനു കൂട്ടായി ക്രീസില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ താരത്തിനു ഇനി തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകില്ലെന്നാണ് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
Post Your Comments