കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ വിദേശയാത്രയ്ക്ക് വിലക്ക്. അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനായി ജര്‍മ്മനിയിലേക്ക് പോകാനാണ് സൗമിനി അനുവാദം ചോദിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമായി നടക്കേണ്ടതുണ്ട് എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ മറുപടി കിട്ടിയ പശ്ചാത്തലത്തില്‍ യാത്ര ഉപേക്ഷിച്ചതായി മേയര്‍ അറിയിച്ചു.
Post Your Comments