Latest NewsKerala

കടലിനു കുറുകെ അര കിലോമീറ്റര്‍ ദൂരം നടന്നു പോകാം : കേരളത്തിലെ ഈ അത്ഭുതം കാണാന്‍ ഒഴുകിയെത്തുന്നത് വന്‍ജനക്കൂട്ടം

പൊന്നാനി : കടലിനു കുറുകെ അരകിലോമീറ്റര്‍ ദൂരം നടന്നു പോകാം.. കേരളത്തിലെ ഈ അത്ഭുതം കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പൊന്നാനി അഴിമുഖത്താണ് മണല്‍ അടിഞ്ഞുകൂടി കടലിനു കുറുകെ തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്. . മണല്‍ത്തുരുത്ത് കാണാന്‍ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്.

ഭാരതപ്പുഴയില്‍നിന്ന് ഒഴുകിയെത്തിയ മണലാണ് കടലിനു കുറുകെ അടിഞ്ഞുകൂടിയിരിക്കുന്നത്. പുലിമുട്ട് ഭാഗത്തുനിന്ന് കടലിലേക്ക് അര കിലോമീറ്ററോളം നീളത്തില്‍ നടന്നുപോകാവുന്ന തരത്തിലാണ് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്. വേലിയേറ്റ സമയത്ത് മണല്‍തിട്ട കടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ കടലിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button