Latest NewsKerala

യുവമോര്‍ച്ചയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: ലൈഗീകാരോപണം നേരിടുന്ന സിപിഎം എംഎല്‍എ പി.കെ ശശിയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച്‌ സമരഗേറ്റില്‍ പോലീസ് തടഞ്ഞു.

ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button