പനാജി: രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് പകരക്കാരനെ തേടി ബിജെപി. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗോവയിലേക്ക് ഉടന്‍ പ്രത്യേക സംഘത്തെ ബിജെപി അയക്കുമെന്നാണ് റിപ്പോർട്ട്.
Read also:മലയാളികള്‍ക്കുനേരെ ഡല്‍ഹിയില്‍ തോക്ക് ചൂണ്ടി കൊള്ളയടി
അര്‍ബുദത്തെ തുടര്‍ന്നു അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഈ മാസം ആറിനാണ് മടങ്ങിയെത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം പരീക്കറിന് പനി പിടിപെട്ടതിനെ തുടർന്ന് കാന്‍ഡോളിം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുശേഷം അദ്ദേഹം പനാജിയിലെ വസതിയില്‍ വിശ്രമിക്കുകയായിരുന്നു.
Post Your Comments