KeralaLatest News

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ വക വീടുകൾ

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൊട്ടടുത്തുള്ള വ്യപാര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന

തൃശൂർ :  പ്രളയം തകർത്തുകളഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോർക്കുന്നു.15 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.

ജോയ് ആലുക്കാസ് ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മുഖേന ഓരോ വീടിനും 6 ലക്ഷം രൂപ ചിലവഴിച്ച് 250 വീടുകൾ നിർമിച്ചു നൽകുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും പറഞ്ഞു.സന്തോഷം നിറയുന്ന വീടുകൾ അതാണ് ഞങ്ങളുടെ ലക്ഷ്യം. 600 ചതുരശ്ര അടി വലുപ്പത്തിൽ 2 കിടപ്പുമുറികളും ഡൈനിങ് ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോൺക്രീറ്റ് വീടുകളാണ് നിർമ്മിച്ച് നൽകുക.

കേരളത്തിൽ ഏറ്റവുംകൂടുതൽ പ്രളയദുരന്തം നേരിട്ട സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാതു പ്ലോട്ടുകൾക്ക് അനുയോജ്യമായ വീടുകളാണ് വിദഗ്‌ധരായ ആർക്കിടെക്ടുകളെ കൊണ്ട് രൂപകൽപ്പന ചെയ്തു നിർമിച്ച് നൽകുകയെന്ന് ചെയർമാൻ ജോയ് ആലുക്കാസ് വ്യക്തമാക്കി.റീബിൽഡിങ് കേരള എന്ന സർക്കാർ പദ്ധതിക്കും പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്ക് കരുത്തേകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ വിവരണങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൊട്ടടുത്തുള്ള വ്യപാര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ചച്ച് നൽകാവുന്നതാണ്. ഈ അപേക്ഷകൾ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിയോഗിച്ച കമ്മറ്റി പഠിച്ചതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അർഹരെ കണ്ടെത്തി നിർമാണ അനുമതി ലഭിച്ചുടൻ വീടുകളുടെ നിർമാണ നടപടികൾ തുടങ്ങി ഉടൻ പൂർത്തീകരിച്ച് കൈമാറാനാണ് തീരുമാനം . പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കാനും ജോയ് ആലുക്കാസ് ഗ്രൂപ്പ് മുന്നിട്ടിറങ്ങിയുരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button