Latest NewsFunny & Weird

ജെല്ലിഫിഷ് ഒരു ഫിഷ് ആണോ?

ദിനോസറുകള്‍ക്ക് മുമ്പേ ഇത് ഭൂമിയില്‍ ജന്മം എടുത്ത ജീവികള്‍ ആണെന്ന് ശാസ്ത്രജ്ജര്‍ കണ്ടെത്തിയിട്ടുണ്ട്

ജെല്ലിഫിഷ് ഒരു ഫിഷാണോ പൊതുവായ ഒരു സംശയമാണ്. ന്യായമായ സംശയമാണ്. കാരണം ജെല്ലിഫിഷെന്ന പേരില്‍ തന്നെയുണ്ട് ഒരു ഫിഷ്. ജെല്ലിഫിഷ് ഒരു അവിശ്വസിനീയമായ ഒരു പ്രകൃതി സൃഷ്ടി തന്നെയാണ്. ദിനോസറുകള്‍ക്ക് മുമ്പേ ഇത് ഭൂമിയില്‍ ജന്മം എടുത്ത ജീവികള്‍ ആണെന്ന് ശാസ്ത്രജ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. വിസ്മയിക്കുന്ന വൈവിധ്യങ്ങളാല്‍ വ്യത്യസ്തനാണ് ജെല്ലിഫിഷ് എന്ന ജെല്ലി.

ഇവ 95 ശതമാനവും ജലംകൊണ്ടാണ് രുപംകൊണ്ടിരിക്കുന്നത്. ഇവറ്റകള്‍ക്ക് അസ്ഥികളോ, ഹൃദയമോ,രക്തമോ, തലച്ചോറോ ഈ പറഞ്ഞ ഗണത്തില്‍ വരുന്ന യാതൊരു സംഭവങ്ങളുമില്ല എന്നതാണ് വിചിത്രം. എന്നാല്‍ ഇവയുടെ ശരീരത്തില്‍ പ്രത്യേകതരത്തിലുളള ഞരമ്പുകള്‍ (nerves) ഉണ്ട്. ഈ ഞരമ്പുകളുടെ സഹായത്തോടെയാണ് ഇവ സ്പര്‍ശനശേഷിയും ഊഷ്മാവിന്റെ കാഠിന്യവും തിരിച്ചറിയുന്നത്.

ജെല്ലിഫിഷ് ഒരിക്കലും മല്‍സ്യത്തിന്റെ ഗണത്തില്‍പ്പെടാത്ത ജീവികളാണ് ഇവ കടല്‍ പുറ്റുകളിലെ പവിഴം , കടല്‍ച്ചൊറി തുടങ്ങിയ ഗണത്തില്‍പ്പെട്ടവയാണ്. ബീച്ചുകളില്‍ പോകുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും ചൂടേറിക്കഴിഞ്ഞാല്‍ ഇവറ്റകള്‍ തീരങ്ങളില്‍ നിന്ന് അപ്രത്യക്ഷ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button