KeralaLatest News

ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; ചുമതലകള്‍ കൈമാറി

എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും

കൊച്ചി :  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതലകള്‍ താല്‍ക്കാലികമായി കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല. അന്വേഷണത്തിന്റെ ഫലം അറിയുന്നത് വരെയാണ് മാറ്റം.

എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കൽ സർക്കുലറിൽ വ്യക്തമാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ മാറിനിൽക്കുന്നുവെന്നാണ് ബിഷപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയിൽ തനിക്കുള്ള ചുമതലകൾ എല്ലാം കൈമാറിയത്. ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button