വില്‍മിംഗ്ടണ്‍: യുഎസ് തീരത്ത് താണ്ഡവമാടി ഫ്ളോറന്‍സ് കൊടുങ്കാറ്റ്. കിഴക്കന്‍ തീരത്താണ് ഇപ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്. ഇതുവരെ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. നോര്‍ത്ത് കരോളൈനയിലെ വില്‍മിംഗ്ടണിനു സമീപം റൈറ്റ്സ്വില്‍ ബീച്ചിലാണ് ചുഴലി ആദ്യം കരയില്‍ ആഞ്ഞടിച്ചത്. കടല്‍ജലം ഇരച്ചുകയറി തെരുവുകള്‍ വെള്ളത്തിലായി.
മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. പതിനേഴു ലക്ഷം പേര്‍ക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ന്യൂബേണ്‍ നഗരത്തില്‍ വീടുമാറാത്ത 200ല്‍ അധികം പേരെ പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടിവന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി 4,000 നാഷണല്‍ഗാര്‍ഡുകള്‍ രംഗത്തുണ്ട്.
Post Your Comments