ന്യൂഡൽഹി: ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേരുടെ മരണം ആത്മഹത്യയല്ല അപകടമരണമാണെന്ന് മനശാസ്ത്ര പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചവരില്‍ ആരും ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഒരു ആചാരഅനുഷ്ടാനത്തിന്റെ ഭാഗമായുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മനശാസ്ത്ര പോസ്റ്റ്മോര്‍ട്ടം നടത്താനായി വീട്ടില്‍ നിന്നും ലഭിച്ച കുറിപ്പുകളും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയും 11 വര്‍ഷമായി ഇവര്‍ എഴുതിയിരുന്ന ഡയറിയും സിബിഐ പരിശോധിച്ചിരുന്നു.
ജൂലൈയിലായിരുന്നു ബുരാരി കുടുംബത്തിലെ പതിനൊന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുപേരുടെ മൃതദേഹം വീടിന്റെ രണ്ടാമത്തെ നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലും ഒരാളുടെ മൃതദേഹം മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. മരിച്ചവരില്‍ ചിലരുടെ കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലും ചിലരുടെ കണ്ണുകള്‍ മൂടിയ നിലയിലുമായിരുന്നു.
Post Your Comments