തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി യൂണിയനുകൾ രംഗത്ത്. കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കണം ,സിംഗിള്‍ ഡ്യൂട്ടി രീതി അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂണിയനുകള്‍ സമരത്തിനിറങ്ങുന്നത്. ഈ ആവശ്യവുമായി ഇന്നലെ എംഡിയുമായി യൂണിയൻ അംഗങ്ങൾ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അുവദിക്കാതെ ഇത് രണ്ടും നടക്കില്ലെന്ന് ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് വ്യക്തമാക്കി.
Read also:വിദ്യാർത്ഥികളുടെ ബാഗിന് ഭാരം കൂടിയാൽ ഇനി പണികിട്ടും..
അതേസമയം കെഎസ്‌ആര്‍ടിസിയുടെ അപേക്ഷ ധനവകുപ്പ് തള്ളി. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യം ഉന്നയിക്കാമെന്നു ഗതാഗതമന്ത്രി അറിയിച്ചിരിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമര നോട്ടിസ് നല്‍കിയത്. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയാണു മറ്റു പ്രധാന ആവശ്യങ്ങള്‍.
Leave a Comment