ലൂസിയാനിയ: മദ്യപിച്ച് ലക്കുകെട്ടെത്തിയ ഭര്‍ത്താവിന്റെ കൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചു. 25-കാരനായ ഭർത്താവ് കലിമൂത്ത് ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊന്നു. ബ്രസീലിലെ ലൂസിയാനിയയില് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
ALSO READ: മദ്യലഹരിയിൽ ജീവനുള്ള പാമ്പിനെ വിഴുങ്ങി; ഒടുവിൽ സംഭവിച്ചത്
ഭാര്യയുമായുള്ള വാക്കേറ്റത്തിനൊടുവിലാണ് യുവാവ് കുഞ്ഞിന് നേരെ വെടിയുതിർത്തത്. പൊലീസെത്തി നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെടുത്തു. കൊലപാതകക്കുറ്റം ചുമത്തി മൈക്കണിനെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്നും നടന്നതൊന്നും ഓര്‍മയില്ലെന്നുമാണ് മൈക്കണ്‍ പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി സെക്സ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ ക്ഷീണിതയാണെന്നും ഇപ്പോള്‍ താത്പര്യമില്ലെന്നും യുവതി അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് ഇയാൾ കുട്ടിക്ക് നേരെ വെടിയുതിർത്തത്.
Post Your Comments