KeralaLatest News

രൂപയുടെ ഇടിവിലും ഇന്ധന വില വര്‍ധനവിലും നട്ടം തിരിയുന്ന പ്രളയ കേരളത്തിന് മുതല്‍ക്കൂട്ടായി പ്രവാസിപണം

തിരുവനന്തപുരം : രൂപയുടെ ഇടിവിലും ഇന്ധന വില വര്‍ധനവിലും നട്ടം തിരിയുന്ന പ്രളയ കേരളത്തിന് മുതല്‍ക്കൂട്ടായി പ്രവാസിപണം. പ്രളയ ശേഷം രൂപ വിലയിടിയുന്നതിനു മുന്‍പായി തന്നെ പ്രവാസികള്‍ അയക്കുന്ന പണവിഹിതത്തില്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. നാട്ടില്‍ ഉണ്ടായ ദുരിതത്തില്‍ കൈത്താങ്ങാകാന്‍ നല്‍കിയ തുകയും ദുരിത ബാധിതരായ പ്രവാസി കുടുംബങ്ങള്‍ക്ക് അടിയന്തിരമായി പിടിച്ചു നില്‍ക്കാന്‍ ബന്ധുക്കള്‍ അയച്ച പണവും ഒക്കെ ചേര്‍ന്നാണ് ഈ വര്‍ധന ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ മൂല്യ ശോഷണം നേരിട്ടതോടെ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടായിരിക്കുകയാണ്.

ഡോളര്‍ എഴുപതും പൗണ്ട് തൊണ്ണൂറിനു മുകളിലും കുതിക്കുമ്പോള്‍ ഗള്‍ഫ് നാണയങ്ങളും രൂപക്കെതിരെ ശക്തമായ നിലയിലാണ്. കാത്തിരുന്നു കിട്ടുന്ന അവസരം എന്ന നിലയില്‍ പ്രവാസികള്‍ പണം അയച്ചു തുടങ്ങിയതോടെ ബാങ്കുകളില്‍ വലിയ തോതില്‍ വിദേശ പണം എത്തിത്തുടങ്ങിയിട്ടുണ്ട്. മുന്‍ ആഴ്ചകളില്‍ ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ആഴ്ചയില്‍ 800 കോടി രൂപ എത്തിയിരുന്നത് ഇപ്പോള്‍ ആയിരം കോടിക്ക് മുകളിലായി ഉയര്‍ന്നിരിക്കുകയാണ്. ഇതേ നിലയില്‍ മറ്റു ബാങ്കുകളിലും പണം എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പലിശ നിരക്ക് താണു നില്‍ക്കുന്നതിനാല്‍ വായ്പ എടുത്തു പോലും പണം അയക്കുന്നവരും കുറവല്ല.

read also : രൂപയുടെ മൂല്യ ഇടിവ്; നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക്

ഭൂമി ഇടപാടുകള്‍ ഏറെക്കുറെ നിലച്ചിരിക്കുകയാണെങ്കിലും വീട് നിര്‍മ്മാണം, വിവാഹം, വാഹനം വാങ്ങല്‍ തുടങ്ങിയവയ്്ക് വേണ്ടിയാണ് പ്രവാസികള്‍ പണം കേരളത്തിലേയ്ക്ക് അയക്കുന്നത്. ഇക്കുറി ഇന്ധന വിലയും പിടി വിട്ടു പാഞ്ഞതോടെ രൂപ തല്ക്കാലം തിരികെ കയറില്ല എന്നുറപ്പാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റും ദുരിതശവസത്തിനു പോകുന്നതോടെ വിപണിയില്‍ ഉണ്ടാകുന്ന പണദൗര്‍ബല്യം നേരിടാന്‍ പ്രവാസികള്‍ അയക്കുന്ന കൂടുതല്‍ തുകയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button