KeralaLatest News

കന്യാസ്ത്രീകളെ വീണ്ടും അധിക്ഷേപിച്ച്‌ പി.സി.ജോര്‍ജ്

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച്‌ പി.സി. ജോര്‍ജ് എം.എല്‍.എ. പീഡനക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ക്കെതിരെ നേരത്തേ താന്‍ പറഞ്ഞത് ശരിയെന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധിയോടെ ബോദ്ധ്യമായെന്ന് പ്രസ്ക്ലബ്ബിന്റെ പ്രളയാനന്തര കേരളം സംവാദ പരിപാടിക്കിടെ വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി ജോര്‍ജ് പറഞ്ഞു.

ALSO READ: പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കി മിഷനറീസ് ഓഫ് ജീസസ്

മാലാഖമാരെ പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്ക് മുന്നില്‍ പോയുള്ള ഇവരുടെ സമരം. ഈ ബിഷപ്പിനെപ്പറ്റിയും തനിക്ക് നല്ല അഭിപ്രായമില്ല. അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കില്‍ ഒരു നിമിഷത്തേക്ക് അവിടെ വച്ചിരിക്കരുത്. ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്ന് വിളിക്കാനാവില്ല. 21 വയസ്സ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ ഇത്തരം പുഴുക്കുത്തുകളുണ്ടാവില്ലെന്നും .
പി.സി.ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button