കോട്ടയം: ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കവെ യുവാവ് ടെമ്പോ ട്രാവ്ലറിടിച്ച് മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ പ്രശാന്ത് നഗറില്‍ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. പൊന്‍കുന്നം പ്രശാന്ത് നഗര്‍ ചിറയില്‍ വേണുഗോപാലിന്റെ മകന് ജിഷ്ണു (വിശാഖ്-21) വാണ് മരിച്ചത്.
എറണാകുളത്തുനിന്നുള്ള സ്വകാര്യബസില്‍ വന്ന് സ്റ്റോപ്പിലിറങ്ങിയ ജിഷ്ണു എതിര്‍വശത്തേക്ക് റോഡിനു കുറുകെ നടക്കുമ്ബോള്‍ പിന്നാലെയെത്തിയ വാഹനമിടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. എറണാകുളത്തു പോയ ജിഷ്ണു വീട്ടിലേക്ക് പോകുന്നതിനായി തൊട്ടടുത്തുള്ള സ്റ്റോപ്പിലിറങ്ങിയതായിരുന്നു. ബംഗളുരുവില്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ജീവനക്കാരനാണ്.
Post Your Comments