കറാച്ചി : സമുദ്രാതിർത്തി ലംഘിച്ചതിന് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു . മത്സ്യത്തൊഴിലാളികളുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു.
ചൊവ്വാഴ്ചയാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) ആണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തത്. ഇവരെ ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയശേഷം കറാച്ചിയിലെ ജയിലിലേക്കു മാറ്റി.
Read also:മലയിടിഞ്ഞു ആറുപേര്‍ക്ക് പരിക്ക്; വീഡിയോ കാണാം
ആഗസ്ത് 14 ന് പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കറാച്ചിയിലെ ജയിലിൽ കഴിഞ്ഞിരുന്ന 26 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു.
Post Your Comments