തൃശൂര്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഐഎസ്ആര്‍ഒ ചാരക്കേസില്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍. കരുണാകരണ്‍റെ മകള്‍ പത്മജാ വേണുഗോപാലാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ചുപേരുണ്ടെന്നാണ് പത്മജ വേണുഗോപാലിന്റെ വെളിപ്പെടുത്തല്‍. ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും പത്മജ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുണാകരനെ ലക്ഷ്യമിട്ട് നമ്പി നാരായണനെ കരുവാക്കുകയായിരുന്നുവെന്നും. ഉദ്യോഗസ്ഥര്‍ ചിലരുടെ കയ്യിലെ ചട്ടുകമാവുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. നമ്പി നാരായണന് അനുകൂലമായ വിധി വന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സത്യം പുറത്തുവരുമെന്ന് തന്റെ പിതാവ് പ്രതീക്ഷിച്ചിരുന്നതായും പത്മജ പറഞ്ഞു. സത്യം എന്തായാലും പുറത്തുവരും. ഇനിയും ഇതില്‍ ഗൂഢാലോചന പുറത്തുവരാനുണ്ട്.
ഇത് ചെറിയ തുടക്കം മാത്രമാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയനീക്കങ്ങള്‍ പുറത്തുവരണം. ഇപ്പോള്‍ സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തില്‍ പുറത്തുവരും. നീതി നടപ്പാകുമെന്നാണ് വിശ്വസിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു കെ.കരുണാകരന്‍.
അദ്ദേഹം വിശ്വസിച്ച് കൂടെ നിര്‍ത്തിയവരെല്ലാം ഈ ഗൂഢാലോചനയുടെ കൂടെ കൂടി. അതിന് മുകളില്‍ നിന്നുള്ള സപ്പോര്‍ട്ടും ഉണ്ടായിരുന്നു. സ്വന്തം ഗ്രൂപ്പിലുള്ളവരും അതിന് കൂട്ടുനിന്നു. അതെക്കുറിച്ച് ജുഡീഷ്യറിക്ക് മുന്നില്‍ പറയാന്‍ എനിക്കൊരു അവസരം കിട്ടുമോ എന്ന് നോക്കട്ടെ. അങ്ങിനെ ഒരു അവസരം ലഭിച്ചാല്‍ പറയേണ്ട പേരുകള്‍ ഞാന്‍ പറയും.
അഞ്ച് നേതാക്കള്‍ ഇതിനു പിന്നില്‍ കളിച്ചിട്ടുണ്ടെന്ന് പത്മജ സൂചിപ്പിച്ചു. അവര്‍ കോണ്‍ഗ്രസിലെയാണോ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും പറയില്ലെന്നായിരുന്നു പത്മജയുടെ പ്രതികരണം. കരുണാകരനെതിരെയുള്ള കരുനീക്കങ്ങളും ഗ്രൂപ്പിന്റെ പേരിലുള്ള പ്രതികാരങ്ങളും രാജന്‍ കേസ് മുതല്‍ തന്നെ തുടങ്ങിയതാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ് ഞാന്‍. അതിനാല്‍ പരസ്യമായി ഒന്നും വിളിച്ചുപറയില്ല. ജുഡീഷ്യറിക്ക് മുന്നില്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്റെ അച്ഛന് നീതികിട്ടാനാണ്.
അച്ഛന്റെ നീതിക്ക് വേണ്ടി പോരാടുന്ന മകളാണ് താനെന്നും പത്മജ ഓര്‍മിപ്പിച്ചു. നമ്പി നാരായണന് ലഭിക്കുന്ന നീതി തന്റെ പിതാവിന് കൂടി ലഭിക്കുന്ന നീതിയാണെന്ന് അവര്‍ പറഞ്ഞ
Post Your Comments