ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനിടയിൽ അബദ്ധത്തിൽ അശ്ലീല പദം വന്നതിനെ തുടർന്ന് സ്വകാര്യ വാർത്താ ഏജൻസി വെട്ടിൽ. കാർഷിക വിളകളുടെ വില പരിഗണിച്ച മന്ത്രിസഭാ യോഗത്തെക്കുറിച്ച് ഐഎഎൻഎസ് ബുധനാഴ്ച വൈകിട്ടു പ്രസിദ്ധീകരിച്ച വാർത്തയിലാണ് അബദ്ധം സംഭവിച്ചത്. പ്രധാനമന്ത്രിയുടെ പേര് എഴുതിയപ്പോൾ നരേന്ദ്രയ്ക്കും മോദിക്കുമിടയിൽ അശ്ലീല പദം കയറിക്കൂടുകയായിരുന്നു.
തുടർന്ന് വാർത്ത തയാറാക്കിയ ലേഖകനെ വാർത്താ ഏജൻസി സസ്പെൻഡ് ചെയ്തു. വൈകിട്ട് 5.56നു തയാറാക്കിയ വാർത്ത, പിഴവ് ശ്രദ്ധയിൽപ്പെടാതെ പല ഓൺലൈൻ മാധ്യമങ്ങളും അതേപടി പ്രസിദ്ധീകരിച്ചു. പിഴവ് കണ്ടെത്തിയതിനു പിന്നാലെ വൈകിട്ട് ഏഴു മണിക്ക് മാധ്യമ സ്ഥാപനങ്ങളിലേക്ക് അടിയന്തര അപായ സന്ദേശം അയച്ച ഐഎഎൻഎസ് തങ്ങളുടെ വെബ്സൈറ്റിൽ നിന്നു വാർത്ത പിൻവലിച്ചു. സംഭവത്തിൽ ഖേദം അറിയിച്ച ഏജൻസി നേതൃത്വം വാർത്ത തയാറാക്കിയ ലേഖകനെ സസ്പെൻഡ് ചെയ്തു. വാർത്ത പരിശോധിച്ച എഡിറ്റർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി.
Post Your Comments