ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ മറികടക്കാന്‍ കേരളം സംസ്ഥാനത്തെ മൂന്ന് പ്രശസ്ത ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും സ്വത്തും ഉപയോഗപ്പെടുത്തണമെന്ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എംപിയും, ദളിത് ബിജെപി നേതാവുമായ ഉദിത് രാജ്. ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും കഷ്ടപ്പെടുമ്പോഴും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണവും സ്വത്തും പിടിച്ചുവെച്ച് കൊണ്ടിരിക്കുന്നതെന്തിനെന്ന് ഉദിത് രാജ് അഭിപ്രായപ്പെട്ടു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങള്‍ക്ക് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവും സമ്പാദ്യവും ഉണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ 21000 കോടിയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത്രയും തുക ഈ ക്ഷേത്രങ്ങളുടെ ആസ്തി വെച്ചുനോക്കുമ്പോള്‍ നിസ്സാരമാണെന്നും ബിജെപി എം പി ഉദിത് രാജ് പറഞ്ഞു. ക്ഷേത്രങ്ങളിലെ സ്വത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ ആവശ്യം ഉന്നയിക്കണമെന്നും ഉദിത് രാജ് പറഞ്ഞു.
The Gold & Wealth of Padmanabha,Sabarimala,Guruvayur
is more than 1 lakh crores & to compensate the losses of 21 thousand Crores is for less than temples wealth. What is use of such and wealth. When people are dying and crying.
— Dr. Udit Raj (@Dr_Uditraj) September 11, 2018
Post Your Comments