ബോസ്റ്റണ്‍: വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തെ തുടർന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ നൂറിലേറെ വീടുകൾ അഗ്നിക്കിരയായി. സംഭവത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിനു സ്ഥലവാസികളെ ഒഴിപ്പിച്ചു. പൈപ്പ് ലൈനില്‍ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടിലേറെ സ്പോടനകൾ ഉണ്ടായതായാണ് വിവരം.
ALSO READ: അഗ്നി പര്‍വ്വത സ്ഫോടനം : രണ്ടായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു
ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ് ലൈനിലാണ് സ്ഫോടനങ്ങളുണ്ടായത്. തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വൈദ്യുതി ബന്ധം വിഛേദിക്കുകയും പാചകവാതക വിതരണം നിര്‍ത്തുകയും ചെയ്തു. ആളുകളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments